

ഗർഭിണികളായ സ്ത്രീകളെ അനുഗ്രഹിക്കുന്നതിനും അവരുടെ ഗർഭകാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് വളകാപ്പ് നടത്തുന്നത്. എന്നാൽ മിനിമോള്‍ എന്ന ഒരു മിനിയേച്ചർ പിന്‍ചര്‍ നായയുടെ വളകാപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. (Miniature Pinscher)
വാഴയിലയില്‍ വളകാപ്പ് എന്ന് ചന്ദനത്തില്‍ എഴുതി ചെണ്ടുമല്ലി കൊണ്ട് വേദി ഒരുക്കി. മിനിമോളെ പുതിയ വസ്ത്രം ധരിപ്പിച്ചു. കഴുത്തില്‍ മൂന്ന് മാലയും തലയില്‍ പൂവും നെറ്റിച്ചുട്ടിയും വച്ചുകൊടുത്തു. മധുരപലഹാരങ്ങളെല്ലാം ഒരുക്കി ദീപാരാധന നടത്തി. സുന്ദരിയായ മിനിമോള്‍ക്ക് മധുരവും നല്‍കി.
ചടങ്ങിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. ഗര്‍ഭിണിയായ നായയെ നല്ല രീതിയില്‍ പരിചരിച്ച യുവാവിനെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റുകള്‍ നല്‍കിയത്.