കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവറെ അതിഥി തൊലാളികൾ മർദ്ദിച്ചു. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) മർദ്ദനത്തിൽ പരിക്കേറ്റത്. പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് മർദ്ദിച്ചത്.
സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31),സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്ലാമൂട് മേഖലയിൽ വച്ച് പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസിൽ ശക്തമായി അടിച്ചിരുന്നു. എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ഇവരെ ഗൗനിക്കാതെ ശശികുമാർ ബസ് ഓടിച്ചുപോവുകയായിരുന്നു. ഇതിൽ പ്രകോപിതരായി ആണ് ഇവർ സ്റ്റാൻഡിലെത്തി ഇയാളെ മർദിച്ചത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
