
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരന് മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ (47) അന്തരിച്ചു. ക്യാൻസർ രോഗ ബാധിതയായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ( Maythil Radhakrishnan daughter passed away)
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തില്‍. അമ്മ പരേതയായ പ്രഭാ മേതില്‍. സഹോദരന്: ജൂലിയന്‍.