Times Kerala

എം.എല്‍.എസ്.പി തസ്തികയിലേക്ക് കൂടിക്കാഴ്ച 24 ന്

 
yj

 പാലക്കാട് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ എം.എല്‍.എസ്.പി തസ്തികയിലേക്ക് നവംബര്‍ അഞ്ചിന് എന്‍.എച്ച്.എം നടത്തിയ എഴുത്തു പരീക്ഷയില്‍ ചുരുക്കപ്പട്ടികയില്‍ വന്ന ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച നവംബര്‍ 24 ന്  നൂറണി എന്‍.എച്ച്.എം ഓഫീസില്‍ വച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപന തീയതിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പുമായി രാവിലെ ഒമ്പതിന് നേരിട്ട് എന്‍.എച്ച്.എം ഓഫീസില്‍ എത്തണമെന്ന് ജില്ല പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റിലോ, 0491-2504695 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക

Related Topics

Share this story