മെഡിക്കോണ്‍ സംസ്ഥാന ശില്‍പശാല ഡിസംബര്‍ ആറ് മുതല്‍ കണ്ണൂരില്‍ | Medicon

ശില്‍പശാലയുടെ സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു
Medicon
Published on

‘ശാസ്ത്രബോധം പൊതുബോധമാക്കുക, അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രവിജ്ഞാനം കരുത്ത്’ എന്ന സന്ദേശമുയര്‍ത്തി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മെഡികോണിന്റെ സംസ്ഥാനതല ശില്‍പശാല ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ കണ്ണൂരില്‍ നടക്കും. ശില്‍പശാലയുടെ സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ശില്‍പശാലയുടെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. (Medicon)

മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ പി.വി ജയശ്രീ ടീച്ചര്‍ അധ്യക്ഷയായി. പരിപാടിയില്‍ ഡോക്ടറേറ്റ് നേടിയ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരായ ഡോ. എസ്.എം സരിന്‍, ഡോ. കെ.കെ സരോഷ് കുമാര്‍, ഡോ. കെ.വി ഊര്‍മിള എന്നിവരെ ആദരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com