സമ്മാനപ്പൊതിയുടെ രൂപത്തിൽ തപാലില്‍ വന്നത് എം.ഡി.എം.എ; യുവാവ് അറസ്റ്റിൽ

news
 തൃശൂർ : എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പോട്ടോർ സ്വദേശി 21കാരനായ അഭിഷേക് ആണ് പിടിയിലായത്. എക്സൈസ് കമ്മിഷണർക്ക് പരാതി ലഭിച്ച സാഹചര്യത്തിൽ സ്പെഷ്യൽ സ്ക്വാഡ് ടീം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ബെംഗളുരുവിൽ നിന്ന് സമ്മാനപ്പൊതിയുടെ രൂപത്തിൽ തപാൽ വഴിയാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് അയച്ച ഒളരി സ്വദേശിക്കായി അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Share this story