ഇടുക്കി : ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ വൻ മരംകൊള്ള. നിയമം ലംഘിച്ച് ഏലമലക്കാട്ടിൽ നിന്നും മുറിച്ചു കടത്തിയത് വിവിധ ഇനങ്ങളിൽ നിന്നുള്ള 150ഓളം മരങ്ങളാണ്. (Massive timber theft in Idukki)
സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവർക്കെതിരെ കേസെടുത്തു. ഇവർ തമിഴ്നാട് സ്വദേശികളാണ്. കൃഷിയുടെ മറവിലായിരുന്നു കൊള്ള.