

ചാലക്കുടി: ചാലക്കുടിയിൽ എം.ഡി.എം.എ.യുമായി വിൽപ്പനക്കാർ ഉൾപ്പെടെ അഞ്ച് പേരെ റൂറൽ ലഹരി വിരുദ്ധ സേന (ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് - ആൻ്സാഫ്) അറസ്റ്റ് ചെയ്തു. വിൽപ്പന നടത്താനെത്തിയ രണ്ട് യുവതികളും മയക്കുമരുന്ന് വാങ്ങാനെത്തിയ മൂന്ന് യുവാക്കളുമാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ചാലക്കുടി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമാണ് സംഭവം. ഓതളത്തറ വീട്ടിൽ വിദ്യ (33),അഞ്ചുപറ വീട്ടിൽ ശാലിനി (31) (ഇരുവരും ബസ് മാർഗം എം.ഡി.എം.എ. കൊണ്ടുവന്നത്) എന്നിവരിൽ നിന്നാണ് 57 ഗ്രാം എം.ഡി.എം.എ. (മെഥിലിൻ ഡയോക്‌സി മെത്താംഫെറ്റമിൻ) പിടിച്ചെടുത്തത്.വൈപ്പിൻകാട്ടിൽ വീട്ടിൽ ഷിനാജ് (33)
ആനക്കൂട്ട് വീട്ടിൽ അജ്മൽ (35), കടവിൽ വീട്ടിൽ അജ്മൽ (25) എന്നിവരാണ് ലഹരിമരുന്ന് വാങ്ങാൻ എത്തിയത്. ഇവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.