Times Kerala

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തെറ്റാണെന്ന് മാര്‍ ജോസഫ് പാംപ്ലാനി
 

 
 മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യ; ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപം ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിട്ട്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

നവകേരള സദസിനെതിരെ സ്വീകരിച്ച യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാണെന്നും നവകേരള സദസ്സ് ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

പട്ടികജാതി- പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു 

തിരുവനന്തപുരം: കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് ദേശീയ തൊഴിൽസേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി ഡിസംബർ ഒന്നിന്‌ രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു.

പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 28-ന്‌ രാവിലെ ഒമ്പതിനുമുമ്പായി forms.gle/BzWR6reNZ5S1fE739 വഴി രജിസ്റ്റർചെയ്യണം. ഇതിൽനിന്ന്‌ യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിനു എത്തേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി ഇൻർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113.
 

Related Topics

Share this story