Times Kerala

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ വി.​എം കു​ട്ടി അ​ന്ത​രി​ച്ചു

 
v m kutty
കോ​ഴി​ക്കോ​ട്: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ വി.​എം കു​ട്ടി (വ​ട​ക്കു​ങ്ങ​ര മു​ഹ​മ്മ​ദ് കു​ട്ടി-86) അ​ന്ത​രി​ച്ചു.  കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച പ​ല​ർ​ച്ചെലാ​യി​രു​ന്നു അ​ന്ത്യം.
1935 ൽ ഉ​ണ്ണീ​ൻ മു​സ്‌​ല്യാ​രു​ടേ​യും ഇ​ത്താ​ച്ചു​ക്കു​ട്ടി​യു​ടേ​യും മ​ക​നാ​യി കൊ​ണ്ടോ​ട്ടി​ക്കു സ​മീ​പ​മു​ള്ള പു​ളി​ക്ക​ലിൽ ജനിച്ച അദ്ദേഹം മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച​യാ​ളാ​ണ്. അദ്ദേഹം ഉ​ല്‍​പ്പ​ത്തി, പ​തി​നാ​ലാം രാ​വ്, പ​ര​ദേ​ശി എ​ന്നീ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യിക്കുകയും, ഏ​ഴ് സി​നി​മ​ക​ളി​ല്‍ പാടുകയും, മൂ​ന്ന് സി​നി​മ​ക​ള്‍​ക്കാ​യി ഒ​പ്പ​ന സം​വി​ധാ​നം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related Topics

Share this story