മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ വി.​എം കു​ട്ടി അ​ന്ത​രി​ച്ചു

v m kutty
 കോ​ഴി​ക്കോ​ട്: പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ വി.​എം കു​ട്ടി അ​ന്ത​രി​ച്ചു.86 വയസായിരുന്നു അദ്ദേഹത്തിന് .  ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ബു​ധ​നാ​ഴ്ച പ​ല​ർ​ച്ചെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച​യാ​ളാ​ണ് വി.​എം കു​ട്ടി. ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​കാ​ര​നു​മാ​ണ്.1935 ഏപ്രില്‍ 16നായിരുന്നു ജനനം. മലപ്പുറം ജില്ലയിലെ പുളിക്കലാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്‌സിനും ശേഷം 1985 വരെ അധ്യാപനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.

Share this story