Times Kerala

 ത​ല​പ്പു​ഴ​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ക്യാ​മ്പ് ചെ​യ്ത​താ​യി സൂ​ച​ന

 
ത​ല​പ്പു​ഴ​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ക്യാ​മ്പ് ചെ​യ്ത​താ​യി സൂ​ച​ന
 വ​യ​നാ​ട്: ത​ല​പ്പു​ഴ​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ക​രു​തു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ത്തി. ഉ​ൾ​വ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ക​വ​റു​ക​ൾ, ടോ​ർ​ച്ച് , മാ​വോ​യി​സ്റ്റു​ക​ളു​ടേ​ത് എ​ന്ന് ക​രു​തു​ന്ന യൂ​ണി​ഫോം, ടെ​ന്‍റ് കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച ടാ​ർ​പ്പോ​ളി​ൻ ഷീ​റ്റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ത്തി​ടെ മ​ക്കി​മ​ല​യി​ൽ കു​ഴി ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ക​രു​തു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിന് പിന്നാലെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, ഡോ​ഗ് സ്ക്വാ​ഡും, എ​ടി​എ​സും, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.  

Related Topics

Share this story