Times Kerala

'ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്,ചിലത് തിളച്ച് ശരിപക്ഷത്ത് വരും': കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് ഇപി ജയരാജന്‍

 
വന്ദേഭാരത് എക്സ്പ്രസിനോട് വിയോജിപ്പില്ല; അതിനെ ഒരു സാധാരണ ട്രെയിനായി കണ്ടാൽ മതിയെന്ന്  ഇ.പി.ജയരാജൻ

കണ്ണൂര്‍/മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ പ്രശംസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ലീഗില്‍ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെനന്നായിരുന്നു ഇ പിയുടെ പരാമർശം. പികെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ഇപി കണ്ണൂരില്‍ പറഞ്ഞു. ഇങ്ങനെ ഉള്ളവരാണ് ലീഗിലെ പല നേതാക്കളും. ലീഗിന്റെ തണലിലാണ് കോൺഗ്രസ്‌  ജയിക്കുന്നത്. ഒറ്റക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടി ആണ് മുസ്ലിം ലീഗ്. കോൺഗ്രസ്‌ ഒറ്റക്ക് നിന്നാൽ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലീഗ് നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇപി ജയരാജന്‍റെ പ്രതികരണത്തെ തള്ളികൊണ്ട് പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. 

Related Topics

Share this story