കോട്ടയം : രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോളൊഴിച്ച് തീ കൊളുത്തി. കണ്ണനാട്ട് ജ്വല്ലറി ഉടമയായ അശോകനെയാണ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. (Man was set on fire in Kottayam)
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥായിലാണ്. ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയുടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മോഹൻദാസ് ആണ് പെട്രോൾ ഒഴിച്ചത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് അറിയിച്ചത്.