പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ അതിക്രമിച്ചു കയറി: സുരക്ഷാ സംവിധാനങ്ങൾ മറികടന്ന യുവാവ് കസ്റ്റഡിയിൽ, രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നു | Military Station

19-കാരൻ കേരളത്തിലെത്തിയിട്ട് കുറച്ചധികം കാലമായെന്നാണ് വിവരം
പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ അതിക്രമിച്ചു കയറി: സുരക്ഷാ സംവിധാനങ്ങൾ മറികടന്ന യുവാവ് കസ്റ്റഡിയിൽ, രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നു | Military Station
Updated on

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ മിലിറ്ററി പോലീസ് കസ്റ്റഡിയിലെടുത്തു. കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് നിലവിൽ ചോദ്യം ചെയ്യുന്നത്. ഇന്നലെ രാത്രിയാണ് യുവാവ് സുരക്ഷാ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത്. കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.(Man tresspasses Military Station, caught)

പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത ക്യാമ്പിലേക്ക് ഇയാൾ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നാണ് കയറിയത്. കസ്റ്റഡിയിലെടുത്ത യുവാവിനെ പൂജപ്പുര സ്റ്റേഷനിലെത്തിച്ച് രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയാണ്.

കൊൽക്കത്ത സ്വദേശിയായ ഈ 19-കാരൻ കേരളത്തിലെത്തിയിട്ട് കുറച്ചധികം കാലമായെന്നും വിവിധ ജോലികൾ ചെയ്തുവരികയാണെന്നുമാണ് പ്രാഥമികമായി ലഭ്യമായ വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന ചോദ്യം ചെയ്യലിന് ശേഷമേ ലഭ്യമാകൂ.

Related Stories

No stories found.
Times Kerala
timeskerala.com