Times Kerala

പ​തി​നാ​ല്​ വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്രതിക്ക്​ 46 വർഷം തടവ്​

 
rape
കാ​സ​ർ​കോ​ട്​: പ​തി​നാ​ല്​ വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക്​ 46 വ​ർ​ഷം ത​ട​വും മൂ​ന്ന​ര ല​ക്ഷം പി​ഴ​യും. മൊ​ഗ്രാ​ൽ പു​ത്തൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ലോ​കേ​ഷി​നെ​യാ​ണ്(47) അ​ഡീ​ഷ​നൽ ജി​ല്ല ആ​ൻ​ഡ്​ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജ് എ. ​മ​നോ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ 38 മാ​സം അ​ധി​ക ത​ട​വും വി​ധി​ച്ചു.   2018 ഫെ​ബ്രു​വ​രി 25നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം നടന്നത്. ബ​ദി​യ​ടു​ക്ക എ​സ്.​ഐ. ആ​യി​രു​ന്ന മെ​ൽ​ബി​ൻ ജോ​സാ​ണ്​ കേ​സ​ന്വേ​ഷി​ച്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.

Related Topics

Share this story