പെരിയാർ നദിയിൽ മീൻ പിടിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു
Nov 19, 2023, 17:58 IST

ഇടുക്കി: പെരിയാർ നദിയിൽ മീൻ പിടിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു. കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കൽ സുധാകരൻ(പാപ്പി) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി മീൻ പിടിക്കുന്നതിനിടയിലാണ് സുധാകരനെ കാണാതാവുന്നത്. കട്ടപ്പന ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.