

എറണാകുളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് പെരുമ്പാവൂർ വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിലെ ഒന്നാം നമ്പർ ബൂത്തിന് സമീപമാണ് സംഭവം.(Man dies after collapsing while casting vote in Ernakulam)
വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്. വോട്ട് ചെയ്യുന്നതിനായി ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.