ആലപ്പുഴ : പേനയും പേപ്പറും ചോദിച്ച് കടയിൽ എത്തിയയാൾ പഴക്കട ഉടമയുടെ പേരെഴുതി വച്ച് ജീവനൊടുക്കി. പേനയും പേപ്പറും ചോദിച്ചതിൻ്റെ പേരിൽ മർദിച്ച കടയുടമയുടെ പേരും മറ്റൊരാളുടെ പേരും എഴുതിവച്ചാണ് 55കാരൻ ആത്മഹത്യ ചെയ്തത്.(Man commits suicide in Alappuzha)
ബെന്നി എന്നയാളാണ് മരിച്ചത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. ഷുക്കൂറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.