Times Kerala

115 ഗ്രാം മെത്താംഫിറ്റാമിനുമായി ബസിൽ നിന്നും പിടികൂടിയ പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ്

 
115 ഗ്രാം മെത്താംഫിറ്റാമിനുമായി ബസിൽ നിന്നും പിടികൂടിയ പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ്115 ഗ്രാം മെത്താംഫിറ്റാമിനുമായി ബസിൽ നിന്നും പിടികൂടിയ പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ്
പാലക്കാട്: പാലക്കാട് വാളയാർ ടോൾ പ്ലാസക്കു സമീപം വച്ച് 115 ഗ്രാം മെത്താംഫിറ്റാമിനുമായി ബസിൽ നിന്നും പിടികൂടിയ പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ്. പട്ടാമ്പി സ്വദേശി സുഹൈൽ എന്ന യുവാവിനാണ് പാലക്കാട് രണ്ടാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

പാലക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എച്ച് വിനു, പാലക്കാട് സ്‌ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ കെ എസ് പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് 2021 മാർച്ച് 20 ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യുഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യുട്ടർ കെ എം മനോജ് കുമാർ ഹാജരായി. 

Related Topics

Share this story