Times Kerala

150 ബുള്ളറ്റുകൾ ദേഹത്ത് കയറ്റി  ഗി​ന്ന​സ് റെ​ക്കോ​ഡ് ഭേ​ദി​ച്ച് യു​വാ​വ്
 

 
150 ബുള്ളറ്റുകൾ ദേഹത്ത് കയറ്റി  ഗി​ന്ന​സ് റെ​ക്കോ​ഡ് ഭേ​ദി​ച്ച് യു​വാ​വ്

ഗൂ​ഡ​ല്ലൂ​ർ:   150 ബു​ള്ള​റ്റ് ബൈ​ക്ക് ത​ന്റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റ്റി ഗി​ന്ന​സ് റെ​ക്കോ​ഡ് ഭേ​ദി​ച്ച് യു​വാ​വ്. ചേ​ര​ങ്കോ​ടി​ലെ സ​തീ​ഷ് (36) ആ​ണ് ത​ന്റെ ശ​രീ​ര​ത്തി​ലൂ​ടെ ബു​ള്ള​റ്റ് ബൈ​ക്ക് ക​യ​റ്റി പു​തി​യ ഗി​ന്ന​സ് റെ​ക്കോ​ഡ് സ്ഥാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ചേ​ര​മ്പാ​ടി ഗ​വ. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ത​മി​ഴ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് 150 ബു​ള്ള​റ്റു​ക​ൾ ദേ​ഹ​ത്ത് ക​യ​റ്റി സ​തീ​ഷ് റെ​ക്കോ​ഡ് സ്ഥാ​പി​ച്ച​ത്. മും​ബൈ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ  121 ബു​ള്ള​റ്റു​ക​ൾ ദേ​ഹ​ത്ത് ക​യ​റ്റി ഗി​ന്ന​സ് റെ​ക്കോ​ഡ് സ്ഥാ​പി​ച്ച​താ​ണ് സ​തീ​ഷ് മ​റി​ക​ട​ന്ന​ത്. ക​രാ​ട്ടേയി​ൽ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള സ​തീ​ഷ് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡി​നാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.  

മു​ൻ എം.​എ​ൽ.​എ ദ്രാ​വി​ഡ​മ​ണി, ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ൻ ലി​ല്ലി ഏ​ലി​യാ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ബോ​സ്, ഡോ. ​മെ​ൽ​ബി​ൻ, ക്ല​ബ് പ്ര​സി​ഡ​ന്റ് ച​ക്ര​വ​ർ​ത്തി, ട്രേ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ര​വി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സാ​ഹ​സ​പ്ര​ക​ട​നം കാ​ഴ്ച​വെച്ച​ത്.  

Related Topics

Share this story