27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
Sep 8, 2023, 21:36 IST

തിരുവനന്തപുരം: 27.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചെങ്കോട്ടുകോണം സ്വദേശി ജി.എസ് ഭവനില്‍ വിഷ്ണു (23) വിനെയാണ് തിരുവനന്തപുരം എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍ ഷിബു തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബാംഗ്ലൂര്‍ നാഗര്‍കോവില്‍ ദീര്‍ഘദൂര വോള്‍വോ ബസില്‍ ക്ലീനറാണ്.
ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ വാങ്ങി നാഗര്‍കോവില്‍ ബസ്റ്റാന്റില്‍ ഇറങ്ങി തിരുവനന്തപുരത്തേക്ക് മറ്റൊരു ബസില്‍ കയറി തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് പ്രതിയെ പിടികൂടിയത്. തമ്പാനൂര്‍ സി.ഐ പ്രകാശിന്റെ സാന്നിധ്യത്തിലാണ് എക്സൈസ് സി.ഐ ബി.എല്‍. ഷിബു പ്രതിയുടെ ദേഹപരിശോധ നടത്തി പാന്റ്സിന്റെ പോക്കറ്റില്‍ സിഗരറ്റ് കവറില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫീസര്‍ സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, നന്ദകുമാര്‍, പ്രബോധ്, ആരോമല്‍രാജന്‍, അക്ഷയ് സുരേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.