ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

411

പാലക്കാട്: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. . കൊലപാതകവുമായി നേരിട്ട് പങ്കെടുത്ത ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായത് പോപ്പുലർ ഫ്രണ്ട് നേതാവാണ്. പ്രതിയുടെ പേര് ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതിനാൽ  തിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്‌പി  ആർ വിശ്വനാഥ് അറിയിച്ചു.  കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം ഇന്നലെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട്  മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. നെ​ന്മാ​റ സ്വ​ദേ​ശി​ക​ളാ​യ സ​ലാം, ഇ​സ്ഹാ​ക്ക്, പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ബൈ​ർ എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത് .കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് ബേ​ക്ക​റി തൊ​ഴി​ലാ​ളി​യാ​ണ് സു​ബൈ​ർ. ഇ​യാ​ളു​ടെ മു​റി​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.  കേസിലെ നിര്‍ണായക അറസ്റ്റ് സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്പോഴാണ് . 

Share this story