Times Kerala

വ്യാജ ആഭരണങ്ങൾ പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

 
yujy

വ്യാജ ആഭരണങ്ങൾ പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കേസിൽ പെരിങ്ങമ്മല പനങ്ങോട് തുമ്പാനൂർ മരുതമ്മൂട് വീട്ടിൽ നൗഷാദിനെ (47) കോടതി റിമാൻഡ് ചെയ്തു. ആഭരണങ്ങൾ പണയം വെക്കാൻ വയ്യേട്ടിലെ സ്വർണ പണയ കടയിലെത്തിയ നൗഷാദ് നൽകിയ ആഭരണങ്ങളിൽ സംശയം തോന്നിയ ഉടമ വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

നൗഷാദ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞതോടെ മറ്റ് പല സ്ഥാപന ഉടമകളും പരാതിയുമായി പോലീസിനെ സമീപിച്ചു. സര് ക്കിള് ഇന് സ് പെക്ടര് അനൂപ് കൃഷ്ണ, സബ് ഇന് സ് പെക്ടര് എസ്.ഷാന് എന്നിവരുടെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് വിവിധ സ്ഥാപനങ്ങളില് നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Topics

Share this story