70 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഗുളിക രൂപത്തിലുള്ള സ്വര്‍ണം വിഴുങ്ങി വിമാനമിറങ്ങിയ യുവാവ് പിടിയില്‍
Nov 19, 2023, 22:11 IST

കോഴിക്കോട്: ഗുളിക രൂപത്തില്‍ വിഴുങ്ങിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എടക്കര സ്വദേശി പ്രജിനെ ആണ് കസ്റ്റംസ് പിടികൂടിയത്. 70 ലക്ഷത്തോളം മാര്‍ക്കറ്റ് വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ ഇയാളില്‍ നിന്ന് നാല് ക്യാപ്‌സൂളുകളായി 1275 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.