Times Kerala

ഭാ​ര്യ​യു​മാ​യി ത​ർ​ക്കം: വീ​ടി​ന് തീ​യി​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ
 

 
ഭാ​ര്യ​യു​മാ​യി ത​ർ​ക്കം: വീ​ടി​ന് തീ​യി​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ തീ​യി​ട്ട ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ക​ണി​മം​ഗ​ലം വ​ർ​ക്കേ​ഴ്സ് ന​ഗ​റി​ൽ ക​ങ്ക​മ​ത്തി​ൽ ബാ​ബു​ജിനെയാണ്(42)  ഭാ​ര്യ രാ​ധ​യു​ടെ പ​രാ​തി​യെ തുടർന്ന്  അറസ്റ്റ് ചെയ്തത്.  നി​ര​ന്ത​ര​മാ​യി ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വി​ലാ​ണ് രാ​ധ​യും മ​ക്ക​ളും ക​ണി​മം​ഗ​ല​ത്തെ വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ 28ന് ​രാ​ധ​യും മ​ക്ക​ളും പ​ഴ​നി​യി​ൽ പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ തീ​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​സ്ത്ര​ങ്ങ​ൾ, മ​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, യൂ​നി​ഫോം തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ത്തി​ന​ശി​ച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടു​പ​രി​സ​ര​ത്തെ​ത്തി​യെ​ന്ന വി​വ​ര​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ബാ​ബു​രാ​ജി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story