യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
Sep 17, 2023, 21:07 IST

നെടുമങ്ങാട്: വെള്ളനാട് ജങ്ഷനിലെ ഹോട്ടലിന് മുന്നിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടവിള പുന്നവിളാകത്ത് വീട്ടിൽ കെ. ഷാജി(43)യെയാണ് അറസ്റ്റ് ചെയ്തത്. ഷാജിക്കൊപ്പമുണ്ടായിരുന്ന പൊടിയനെ പിടികൂടാനുണ്ട്. ചാങ്ങ കണ്ടംമൂല എല്ലുവിള വീട്ടിൽ എസ്. പ്രകാശനാണ് (34) മർദനമേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ച് ഉച്ചക്ക് 2.45ഓടെ പ്രകാശനെ ഷാജിയും പൊടിയനും ചേർന്ന് ആക്രമിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അക്രമികളുടെ സുഹൃത്തിന്റെ ബന്ധുവിനെ കുറിച്ച് പ്രകാശ് മോശമായി പറഞ്ഞതാണ് മർദനത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.