കുവൈത്തിൽ മലയാളി നഴ്‌സ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
Updated: Sep 7, 2023, 00:04 IST

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കുവൈത്തിലാണ് സംഭവം നടന്നത്. തിരുവല്ല സ്വദേശിനിയായ ഷീബയാണ് മരിച്ചത്. 42 വയസായിരുന്നു. 20 വർഷത്തിലേറെയായി ഇവർ കുവൈത്തിൽ ജോലി ചെയ്തു വരികയാണ്. സ്വകാര്യ ക്ലിനിക്കിലെ നഴ്സായിരുന്നു. അബ്ബാസിയയിലെ അപ്സര ബസാറിന് സമീപത്തുള്ള കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.
