
മലപ്പുറം : കാപ്പ കേസിൽ നാടുകടത്തപ്പെട്ട പ്രതി പോലീസ് പിടിയിൽ.കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് മുഹമ്മദ് മിസബിനെ (27) യാണ് കഞ്ചാവുമായി തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്.
ശനി രാവിലെ കരുവാൻ കല്ലിലെ പെട്രോൾ പമ്പ് പരിസരത്ത് സ്കൂട്ടറിൽ കിടന്ന് ഉറങ്ങുന്നതിനിടെ നാട്ടുകാർ വിവരമറിയച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. 1.71 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തു. 5500 രൂപയും മൊബൈൽ ഫോണും പോലീസ് പിടികൂടിയിട്ടുണ്ട്.
കാപ ചുമത്തി മലപ്പുറം ജില്ലയിൽ പ്രവേശിക്കരുതെന്ന നിർദ്ദേശം മറികടന്നാണ് മയക്കുമരുന്നുമായി ഇയാൾ എത്തിയത്. ഒൻപതിലധികം കേസുകളൽ പ്രതിയാണ് ഇയാൾ.