മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 'ബ്രൈഡ്സ് ഓഫ് ഇന്ത്യ' ക്യാമ്പയിന്‍റെ 15-ാം എഡിഷന് തുടക്കമായി

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 'ബ്രൈഡ്സ് ഓഫ് ഇന്ത്യ' ക്യാമ്പയിന്‍റെ 15-ാം എഡിഷന് തുടക്കമായി
Updated on

കൊച്ചി: ഇന്ത്യന്‍ വധുവിന്‍റെ വൈവിധ്യമാര്‍ന്ന പൈതൃകത്തെ ആഘോഷിക്കുന്ന ആഭരണ ശേഖരവുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്‍ പതിനഞ്ചാം എഡിഷന് തുടക്കമായി. വിവാഹ ദിനങ്ങളില്‍ ഇന്ത്യന്‍ വധുവിന്‍റെ  വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും അതിന്‍റെ  ഭാഗമായി മാറുകയും ചെയ്യുന്ന ആഭരണങ്ങളാണ് ഇത്തവണത്തെ ക്യാമ്പയിനില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വധുവിന്‍റെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം തന്നെ പരിശുദ്ധിയും  കരകൗശല വൈദഗ്ധ്യവുമെല്ലാം ഉറപ്പാക്കിക്കൊണ്ട് ആധുനിക ഡിസൈനുകളിലുള്ള ആഭരണ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വധുവിന്‍റെ വ്യത്യസ്ത പാരമ്പര്യങ്ങളെ ആദരിക്കുന്ന അതുല്യമായ ഡിസൈനുകള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവും പൈതൃകവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനുണ്ടെന്ന് 'ബ്രൈഡ്സ് ഓഫ് ഇന്ത്യ' ക്യാമ്പയിന്‍ തെളിയിക്കുന്നു. 

ബ്രൈഡ്സ് ഓഫ് ഇന്ത്യയുടെ   15 ാം എഡിഷനില്‍ 22 വധുക്കളും 10 സെലിബ്രിറ്റികളും  ഒരുമിച്ച് അണിനിരക്കുകയാണ്.  കരീന കപൂര്‍ ഖാന്‍, കാര്‍ത്തി, എന്‍ ടി ആര്‍, ആലിയ ഭട്ട്, ശ്രീനിധി ഷെട്ടി,അനില്‍ കപൂര്‍, രുക്മിണി മൈത്ര, സബ്യസാചി മിശ്ര, പ്രാര്‍ത്ഥന ബെഹെരെ, മാനസി പരേഖ് എന്നിവരാണ് ഈ ക്യാമ്പയിന്‍റെ ഭാഗമായിട്ടുള്ളത്. ഇന്ത്യന്‍ വിവാഹങ്ങളുടെ സംസ്കാരവും പാരമ്പര്യവുമെല്ലാം അതിമനോഹരമായി അവര്‍ ഈ ക്യാമ്പയിനില്‍ അവതരിപ്പിക്കുന്നു. അഭിഷേക് വെര്‍മനാണ്  ബ്രൈഡ്സ് ഓഫ് ഇന്ത്യ 15 ാം എഡിഷന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.  ശുഭജിത് മുഖര്‍ജി സംഗീതം പകര്‍ന്നു.

ഓരോ വര്‍ഷവുമുള്ള ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിന്‍ ഇന്ത്യയിലെ വധുക്കള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന ആദരവാണെന്നും  ഇതിന്‍റെ പതിനഞ്ചാം എഡിഷന്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. څഇന്നത്തെ വധുക്കള്‍ അവരുടെ പാരമ്പര്യത്തെ  ബഹുമാനിച്ചുകൊണ്ട് തന്നെ  വിവാഹത്തിലേക്ക് അവരുടേതായ ആവിഷ്കാരം എങ്ങനെ കൊണ്ടുവരുന്നുവെന്ന് ഈ ക്യാമ്പയിന്‍ വ്യക്തമാക്കുന്നു. അവരുടെ പാരമ്പര്യങ്ങളും  ആചാരങ്ങളും ബന്ധങ്ങളുമെല്ലാം ഇതിലൂടെ ആഘോഷിക്കപ്പെടുകയാണ്. ആധുനിക ഡിസൈനും ഗുണനിലവാരവും സുതാര്യതയുമെല്ലാം  ഉറപ്പു നല്‍കിക്കൊണ്ടുള്ള  ആഭരണങ്ങളാണ് ഞങ്ങള്‍ ഇവര്‍ക്കായി നല്‍കുന്നത്' അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ രാജകീയ പോള്‍ക്കി കലാവൈദഗ്ധ്യവും തമിഴ്നാടിന്‍റെ ക്ഷേത്രശില്പകലയില്‍ നിന്നുള്ള സ്വര്‍ണ്ണാഭരണങ്ങളും, കേരളത്തിന്‍റെ പരമ്പരാഗത കസവു പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം നേടിയ വിവാഹാഭരണങ്ങളും, ബംഗാളിന്‍റെ സമ്പന്നമായ ആഭരണ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സൂക്ഷ്മ മുദ്രകളുമെല്ലാം ആഭരണ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. സ്വന്തം സാംസ്കാരിക തനിമയില്‍ നിന്നുള്ള ആഭരണങ്ങള്‍ ഏതൊരു വധുവിനും എവിടെ നിന്നും തിരഞ്ഞെടുക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ ആഭരണ ശേഖരത്തെ കൂടുതല്‍ സവിശേഷമാക്കുന്നത്.

ഇന്ത്യയുടെ പൈതൃകത്തില്‍ നിന്നും പരമ്പരാഗത ക്ഷേത്രകലയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ആഭരണ ശേഖരമായ ഡിവൈന്‍,  അമൂല്യമായ രത്നങ്ങളോടെ 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ആഭരണ ശേഖരമായ പ്രഷ്യ,   ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്‍റെ  തിളക്കമുള്ള  വജ്രങ്ങള്‍ എന്നിവെയല്ലാം 2025 ലെ ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിനില്‍ ഒന്നിച്ച് കൊണ്ടുവന്നിരിക്കുകയാണ്. 

ഓരോ വധുവും അവരുടേതായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ചിലര്‍ ക്ലാസിക് സ്വര്‍ണ്ണത്തില്‍ താല്‍പര്യപ്പെടുന്നു. മറ്റ് ചിലര്‍ക്ക് താല്‍പര്യം ഡയമണ്ടുകളിലായിരിക്കും. മൃദുവായ വെള്ള നിറം ഇഷ്ടപ്പെടുന്നവരും,  ഗാഢമായ നിറങ്ങള്‍ താല്‍പര്യപ്പെടുന്നവരുമുണ്ട്. എന്നാല്‍ ഇവരെല്ലാം തന്നെ പാരമ്പര്യവുമായുള്ള ബന്ധം സ്ഥിരമായി തുടരുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആഭരണങ്ങള്‍ ഈ വൈവിധ്യത്തെ ആദരിക്കുന്നതിനും ഓരോ  വധുവിന്‍റെയും  ചാരുതയെയും സാംസ്കാരിക അഭിമാനത്തെയും ആഘോഷിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

ഓരോ വധുവും താന്‍ വളര്‍ന്നുവന്ന പാരമ്പര്യത്തെയാണ് തന്‍റെ മനസ്സില്‍ വഹിക്കുന്നതെന്ന് പ്രശ്സ്ത ബോളിബുഡ് നടി കരീനാ കപൂര്‍ ഖാന്‍ പറഞ്ഞു.   څവിവാഹങ്ങള്‍  വൈവിധ്യമാര്‍ന്ന ആചാരത്തെയും പൈതൃകത്തെയുമെല്ലാം  ജീവസുറ്റതാക്കുന്നു.  ഇതിനെയെല്ലാം ചാരുതയോടെ ആഘോഷിക്കുന്നതിനാല്‍ ഈ ക്യാമ്പയിന്‍റെ ഭാഗമാകുന്നത് എനിക്ക് എല്ലായ്പ്പോഴും താല്‍പര്യമുള്ള കാര്യമാണ്' അവര്‍ പറഞ്ഞു.

ആഭരണങ്ങള്‍ അതിന്‍റേതായ ഒരു ഭാഷ സംസാരിക്കുന്നുണ്ടെന്ന് നടന്‍ കാര്‍ത്തി പറഞ്ഞു.  څക്ഷേത്ര കലാശൈലികള്‍ മുതല്‍ പരമ്പരാഗത സ്വര്‍ണ്ണാഭരണങ്ങള്‍ വരെയുള്ള ഓരോ ഡിസൈനിനും ഒരു ലക്ഷ്യവും ചരിത്രവുമുണ്ട്. ബ്രൈഡ്സ് ഓഫ് ഇന്ത്യ' അതിനെ അത്യന്തം മനോഹരമായി പകര്‍ത്തുകയും ആഘോഷിക്കുകയും ചെയ്യുന്നു.' അദ്ദേഹം പറഞ്ഞു.

വധുക്കള്‍  അവരുടെ കുടുംബങ്ങളുടെ  പൈതൃകം വഹിച്ചുകൊണ്ട് സ്വന്തം ശൈലിയെ രൂപപ്പെടുത്തുന്നുണ്ടെന്നും  څബ്രൈഡ്സ് ഓഫ് ഇന്ത്യ' ഈ സമന്വയത്തെ അത്യന്തം പൂര്‍ണതയോടെ പകര്‍ത്തുന്നുവെന്നും പ്രശസ്ത നടന്‍ എന്‍ടിആര്‍ പറഞ്ഞു.

ബ്രൈഡ്സ് ഓഫ് ഇന്ത്യയുടെ 15-ാം എഡിഷനോടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യയിലെ മുന്‍നിര വണ്‍-സ്റ്റോപ്പ് ബ്രൈഡല്‍ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. സ്വര്‍ണ്ണം, ഡയമണ്ട്, പ്ലാറ്റിനം, രത്നാഭരണങ്ങള്‍ എന്നിവയില്‍ ഓരോ സംസ്കാരത്തിനും ഉതകുന്ന ആധുനിക ഡിസൈനുകളാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്  അവതരിപ്പിക്കുന്നത്.  ഓരോ വധുവിനെയും തങ്ങളുടെ പാരമ്പര്യവും വ്യക്തിത്വവും ഓര്‍മ്മകളും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളുടെ ലോകത്തേക്കായി ക്ഷണിക്കുകയാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിനിലൂടെ ചെയ്യുന്നത്.

https://www.youtube.com/watch?v=CvW1EkLfGH4 എന്നതാണ് ക്യാമ്പയിന്‍റെ വീഡിയോ ലിങ്ക്.

Related Stories

No stories found.
Times Kerala
timeskerala.com