‘മഹാത്മാഗാന്ധി സനാതന ഹിന്ദുവാണെന്ന് അഭിമാനപൂർവം പറഞ്ഞ വ്യക്തിയാണ്’; കെ.സുരേന്ദ്രൻ
Sep 5, 2023, 15:51 IST

ഉദയനിധി സ്റ്റാലിൻ്റെ സനാതനധർമ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോൺഗ്രസ് നിലപാട് മ്ലേച്ചമാണെന്ന് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂർവം പറഞ്ഞയാളാണ്. ഗാന്ധിയുടെ കോൺഗ്രസ് രാഹുലിൻ്റെ കോൺഗ്രസായി മാറി കഴിഞ്ഞുവെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണം. സിപിഐഎം എല്ലാകാലത്തും സനാതന ധർമ്മത്തിനെതിരാണ്. എന്നാൽ കോൺഗ്രസ് എന്തുകൊണ്ടാണ് സനാതന ധർമ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കണം.
രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഐഎൻഡി മുന്നണിയുടെ തമിഴ്നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.