ഓടിക്കൊണ്ടിരിക്കെ പാചകവാതക ടാങ്കറിനു തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

valayar
വാളയാര്‍ : ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചക വാതക ടാങ്കറിന്റെ കാബിനുള്ളില്‍ തീ പിടിച്ചു . സംഭവത്തിൽ ടാങ്കര്‍ ജീവനക്കാരുടെയും കഞ്ചിക്കോട്ടെ പ്രദേശവാസികളുടെയും സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി . കൂടാതെ പ്രദേശത്തെ ചാറ്റല്‍ മഴയും അപകട തീവ്രത കുറയാന്‍ കാരണമായിരുന്നു . ഇന്നലെ രാത്രി 11നാണു നാടിനെ മുഴുവന്‍ നടുക്കിയ അപകടം നടന്നത് . കഞ്ചിക്കോട്ടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ബോട്ട്ലിങ് പ്ലാന്റില്‍ ലോഡ് ഇറക്കിയ ശേഷം ബെംഗളൂരുവിലേക്കു പോയ ടാങ്കറിലാണ് കഞ്ചിക്കോട് കുരുങ്ങുത്തോടു പാലത്തിനു സമീപം തീപിടിച്ചത്. 

Share this story