Times Kerala

പ്ര​ണ​യം: പ​തി​നാ​ലു​കാ​രി​യും 34 വ​യ​സു​കാ​ര​നും വി​ഷം ​ക​ഴി​ച്ചു
 

 
പ്ര​ണ​യം: പ​തി​നാ​ലു​കാ​രി​യും 34 വ​യ​സു​കാ​ര​നും വി​ഷം ​ക​ഴി​ച്ചു

അ​ടി​മാ​ലി: പ​തി​നാ​ലു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും ബ​ന്ധു​വാ​യ 34 വയസുകാ​ര​നും വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. പെ​ണ്‍​കു​ട്ടി പ​ത്താം​ ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.  ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ല്‍ മു​നിയ​റ​യി​ലാ​ണ് സം​ഭ​വം നടന്നത്.

പ്ര​ണ​യം വീ​ട്ടി​ല്‍ അറിഞ്ഞതിനെ തുടർന്ന്  ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി നൽകിയിരുന്നു. പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് എ​ത്തു​ന്ന​തി​നു തൊട്ട് മുൻമ്പാണ് ഇ​രു​വ​രും വി​ഷം കഴിച്ചത്.  മു​നി​യ​റ പ​ന്നി​യാ​ര്‍ ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വെ​ച്ചാ​ണ് ഇ​വ​ര്‍ വി​ഷം ക​ഴി​ച്ച​ത്.

ഇ​വ​രെ ആ​ദ്യം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെന്നാണ് വിവരം. 
 

Related Topics

Share this story