Times Kerala

ഓ​ൺ​ലൈ​ൻ റ​മ്മി​യി​ൽ ല​ക്ഷ​ങ്ങ​ൾ ന​ഷ്ടം; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി
 

 
death

തൊ​ടു​പു​ഴ‌: ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​യി​ൽ പ​ണം നഷ്ട്ടപ്പെട്ട  യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് റാ​ണി​പു​രം പാ​റ​യ്ക്ക​ൽ റെ​ജി - റെ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പി.​കെ.​റോ​ഷ് (23) ആ​ണ് മ​രി​ച്ച​ത്.

പ​ള്ളി​വാ​സ​ൽ ആ​റ്റു​കാ​ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മു​ള്ള റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു റോ​ഷ്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യ്ക്ക്  റി​സോ​ർ​ട്ടി​നു സ​മീ​പ​മു​ള്ള മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യിലാണ് ​ ഇ​യാ​ളെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

റോ​ഷ് ഏ​റെ നാ​ളാ​യി ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​യി​ൽ അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ജോ​ലി ചെ​യ്ത് ല​ഭി​ക്കു​ന്ന​തും ക​ടം വാ​ങ്ങി​യും ല​ക്ഷ​ങ്ങ​ൾ റ​മ്മി ക​ളി​യി​ൽ ന​ഷ്ട​പ്പെ​ട്ടിട്ടുണ്ടെന്നാണ് വി​വ​രം.

Related Topics

Share this story