താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്: ആറാം വളവിൽ ലോറി കുടുങ്ങി | Thamarassery Pass

ലോറി ഇപ്പോഴും സ്ഥലത്തുനിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല.
താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്: ആറാം വളവിൽ ലോറി കുടുങ്ങി | Thamarassery Pass
Published on

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക് രൂക്ഷമായി. ചുരം ആറാം വളവിൽ യന്ത്രത്തകരാർ മൂലം ലോറി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതം സ്തംഭിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി തകരാറിലായി ചുരത്തിൽ കുടുങ്ങിയത്. ഇതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.(Lorry gets stuck, Traffic jam again at Thamarassery Pass)

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ചുരത്തിൽ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ലോറി ഇപ്പോഴും സ്ഥലത്തുനിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല.

എങ്കിലും, ഹൈവേ പോലീസിന്റെയും ചുരം സംരക്ഷണ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കൂടുതൽ വാഹനങ്ങൾ എത്തിത്തുടങ്ങിയാൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Related Stories

No stories found.
Times Kerala
timeskerala.com