Times Kerala

ഭിന്നശേഷിക്കാരനായ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച പ്രതികളെ പൊലീസ് വിട്ടയച്ചതിൽ കെടവൂരിൽ നാട്ടുകാർ പ്രതിഷേധിച്ചു.

 
139


ഭിന്നശേഷിക്കാരനായ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച പ്രതികളെ പൊലീസ് വിട്ടയച്ചതിൽ കെടവൂരിൽ നാട്ടുകാർ പ്രതിഷേധിച്ചു. ശ്രവണ വൈകല്യമുള്ള കെടവൂർ സ്വദേശി അബിൻ രാജിനെ ഇന്നലെ അർധരാത്രിയാണ് മയക്കുമരുന്ന് മാഫിയ സംഘം ആക്രമിച്ചത്. ആക്രമണത്തിന് നേതൃത്വം നൽകിയയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും പിന്നീട് പോലീസ് വിട്ടയച്ചു. ഇത് നാട്ടുകാരെ ചൊടിപ്പിച്ചു.

ഡിവൈഎഫ്‌ഐ കെടവൂർ നോർത്ത് യൂണിറ്റ് ഭാരവാഹിയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘത്തിന്റെ ആക്രമണത്തിനിരയായ അബിൻ രാജ്. കഴിഞ്ഞ ദിവസം ലഹരിമാഫിയ സംഘങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ മേഖലയിൽ പരേഡ് സംഘടിപ്പിച്ചിരുന്നു. ഇതാണ് അബിന് നേരെയുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ചുങ്കത്ത് ഭക്ഷണം വാങ്ങാൻ പോയ അബിനെ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അർജുന്റെ നേതൃത്വത്തിലുള്ള സംഘം മർദിക്കുകയായിരുന്നു.

അബിന്റെ ശ്രവണസഹായിയും ഇവർ നശിപ്പിച്ചു. തുടർന്ന് നാട്ടുകാർ അർജുനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ, പോലീസ് വിട്ടയച്ച ശേഷം അർജുനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുനിർത്തി മർദിച്ചു.

Related Topics

Share this story