വെട്ടുകാട് തിരുനാൾ: തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി | Local holiday

മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കുന്നതല്ല.
Local holiday in Thiruvananthapuram after noon today
Published on

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളിലും ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അവധി. ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ്‌ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.(Local holiday in Thiruvananthapuram after noon today)

തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കാട്ടാക്കട താലൂക്കിലെ പറയുന്ന 10 വില്ലേജുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും(അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ) ആണിത് ബാധകം.

അതേസമയം, അവധിയുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന കാര്യങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും ഇന്ന് ഉച്ചയ്ക്ക് ശേഷവും പ്രവർത്തിക്കും. തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ച സ്ഥാപനങ്ങളെ അവധിയിൽ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കുന്നതല്ല.

Related Stories

No stories found.
Times Kerala
timeskerala.com