തിരുവനന്തപുരം : സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ പാർട്ടി വലിയ മുന്നേറ്റം കാഴ്ച വെക്കും. പ്രചാരണത്തിൽ കണ്ട ജനപങ്കാളിത്തം അതാണ് വ്യക്തമാക്കുന്നത്. ഇത്തവണ കൂടുതൽ അധികം സീറ്റ് നേടി അധികാരത്തിൽ വരും.
കോഴിക്കോട് മതനിരപേക്ഷതയ്ക്ക് പ്രാധാന്യമുണ്ട്. എൽഡിഎഫ് ജയിക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. എൽഡിഎഫ് ട്രെൻഡാണ് എല്ലായിടത്തും കാണുന്നത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മീൻ ചന്തയിൽ പാലം കൊണ്ടുവരും. സർക്കാരിന്റെ പ്രവർത്തനം കോർപ്പറേഷന്റെ പ്രവർത്തനം തുടങ്ങി എല്ലാ നിലയിലും ജനം എൽഡിഎഫ് ജയിക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.