തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിലും പോളിംഗ് പൂർത്തിയായി. പ്രാഥമിക കണക്കുകൾ പ്രകാരം 70 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്.
ഏഴ് ജില്ലകളിലെ പോളിംഗ് ശതമാനം ഇങ്ങനെ:
(ജില്ല,പോളിംഗ് ശതമാനം)
എറണാകുളം-73.16 (ഏറ്റവും കൂടുതൽ)
ആലപ്പുഴ-72.57
ഇടുക്കി-70.00
കോട്ടയം-69.50
കൊല്ലം-69.11
പത്തനംതിട്ട-65.78 (ഏറ്റവും കുറവ്)
തിരുവനന്തപുരം-65.74
579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലായി ആകെ 36,630 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായിരുന്നു.വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.