Times Kerala

 നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശംപരക്കും:ഡെപ്യൂട്ടി സ്പീക്കര്‍

 
 നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശംപരക്കും:ഡെപ്യൂട്ടി സ്പീക്കര്‍
 

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശം പരക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.സമൂഹത്തിനായി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമാണ് നേത്രദാനമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു .നേത്രദാനത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും നേത്രദാനം പ്രോത്സാഹിപ്പിക്കാനുമായാണ് ദേശീയ തലത്തില്‍ ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നത്.പക്ഷാചരണത്തിന്റെ ഭാഗമായി നേത്രദാന സന്ദേശ റാലിയും നടന്നു. നേത്രദാനത്തെ പറ്റി പലര്‍ക്കും അറിയാമെങ്കിലും അധികം ആരും അതിന് തയ്യാറാകുന്നില്ല.

Related Topics

Share this story