Times Kerala

ലാവ്ലിൻ കേസ്: സുപ്രീം കോടതി സെപ്തംബർ 12 ന് പരിഗണിക്കും

 
വെഡ്‌ക്വേഫ്‌ഡഫോകോണീഗ്കപോകോപിക്കേവ്പോകോകെൽവിക്ഗ്ളക്വല്കഗ്ന്മെൾക്നൽ

ദില്ലി : ലാവ്ലിൻ കേസ് സുപ്രീം കോടതി സെപ്തംബർ 12 ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും ലിസ്റ്റ് ചെയ്യുകയുണ്ടായി. ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി. ടി രവികുമാർ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയിരുന്നത്.  ഇത് 34-ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവക്കുന്നത്. 

Related Topics

Share this story