ലാജോ ജോസിന്റെ ‘കോഫി ഹൗസ്’ ബോളിവുഡിലേക്ക്

 ലാജോ ജോസിന്റെ ‘കോഫി ഹൗസ്’ ബോളിവുഡിലേക്ക്
 യുവ എഴുത്തുകാരന്‍ ലാജോ ജോസിന്റെ കുറ്റാന്വേഷണ നോവല്‍ ‘കോഫി ഹൗസ്‘ സിനിമയാകുന്നു. ബോളിവുഡിലാണ് നോവലിനെ ആസ്‌പദമാക്കി ചിത്രം ഒരുങ്ങുന്നത്. മാജിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മിക്കുന്നത്.കോട്ടയം ജില്ലയിലെ ഒരു കോഫി ഷോപ്പില്‍ നടക്കുന്ന നാടിനെ നടുക്കുന്ന അഞ്ച് കൊലപാതകങ്ങളുടെ കഥയാണ് ‘കോഫി ഹൗസ്’ പറയുന്നത്. ബെഞ്ചമിന്‍ എന്ന കുറ്റവാളിയും എസ്‌തര്‍ ഇമ്മാനുവല്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. എസ്‌തറിന്റെ ഇടപെടല്‍കൊണ്ട് സംഭവത്തിന് വലിയ ജനശ്രദ്ധ കിട്ടുന്നതും തുര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. അതേസമയം ചിത്രത്തിലെ താരങ്ങളെ കുറിച്ചോ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Share this story