Times Kerala

തൃശൂരിൽ ലാബ് ജീവനക്കാരി താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ
 

 
നീറ്റ് പ്രവേശന പരിശീലന കേന്ദ്രത്തിലെ 2 വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: ലാബിൽ ജോലി ചെയ്യുന്ന പത്തൊൻപതുകാരിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് കല്‍പറ്റ കാവുമന്ദം മലഞ്ചേരി പൂക്കുന്ന് വീട്ടില്‍ സുരേഷിന്റെ മകള്‍ ആതിരയെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെന്റ് മേരീസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സുധര്‍മ ലാബിലെ ട്രെയിനി ജീവനക്കാരിയാണ് ആതിര.

ചൊവ്വാഴ്ച രാവിലെ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനുള്ളില്‍ ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 10 മാസം മുമ്പാണ് ആതിര ഇവിടെ ജോലിക്കെത്തിയത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തുടർനടപടികൾക്കായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


 

Related Topics

Share this story