മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്നു: സുരേഷ് ഗോപിക്കെതിരെ പ്രതിഷേധിച്ച് KUWJ | KUWJ protests against Suresh Gopi

മാർച്ചും ധർണയും നടത്തിയത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്.
മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്നു: സുരേഷ് ഗോപിക്കെതിരെ പ്രതിഷേധിച്ച് KUWJ | KUWJ protests against Suresh Gopi
Updated on

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിഷേധ മാർച്ചും ധർണയും നടത്തി കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ പ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്നതിൽ പ്രതിഷേധിച്ചാണ് നടപടി.(KUWJ protests against Suresh Gopi )

മാർച്ചും ധർണയും നടത്തിയത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. പ്രതിഷേധ മാർച്ച് ആരംഭിച്ചത് പുളിമൂട് കേസരി മന്ദിരത്തിനു മുന്നില്‍ നിന്നാണ്. ഇത് സെക്രട്ടേറിയറ്റ് ചുറ്റി ജനറല്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ അവസാനിച്ചു.

പിന്നാലെ നടന്ന ധർണ ഉദ്‌ഘാടനം ചെയ്തത് സംസ്ഥാന സെക്രട്ടറി ബി അഭിജിത്താണ്. ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫനായിരുന്നു അധ്യക്ഷൻ.

Related Stories

No stories found.
Times Kerala
timeskerala.com