തൃശൂർ : കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സംഭവത്തിൽ മന്ത്രി ആർ ബിന്ദുവിൻ്റെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കെ എസ് യു. ഇരിങ്ങാലക്കുടയില്‍ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.(KSU protest to R Bindu's office)
മന്ത്രിയുടെ അനാസ്ഥ മൂലമാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതെന്നാണ് ആരോപണം. പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞെങ്കിലും ഇത് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു.
ഇതോടെ സംഘർഷം ആരംഭിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.