കെ​എ​സ്ആ​ർ​ടി​സി സ്കാ​നി​യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം; ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

scania-bus-accident
 കൊ​ച്ചി: ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ്കാ​നി​യ ബ​സും ലോ​റി​യും തമ്മിൽ കൂ​ട്ടി​യി​ടി​ച്ച് അപകടം . ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം-​ബം​ഗ​ളൂ​രു ബ​സി​ലെ ഡ്രൈ​വ​ര്‍ ഹ​രീ​ഷ് കു​മാ​റി​നാ​ണ് അപകടത്തിൽ  പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ സേ​ലം-​ഹൊ​സൂ​ര്‍ റോ​ഡി​ലാ​ണ് സം​ഭ​വം നടന്നത്.ലോ​റി​ക്ക് പി​റ​കി​ലേ​ക്ക് ബ​സ് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യുന്നത് .യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​രാ​ണ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രീ​ഷി​നെ കൃ​ഷ്ണ​ഗി​രി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.അതെസമയം  ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Share this story