റെക്കോർഡ് കളക്ഷനുമായി കെഎസ്ആർടിസി; നേടിയത് എട്ടു കോടിയിലധികം
Sep 5, 2023, 14:23 IST

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. തിങ്കളാഴ്ച മാത്രം 8,78,57891 ആണ് നേടിയത്. ജനുവരി 16 ലെ റെക്കോർഡ് ആണ് തിരുത്തിയത്.
തെക്കൻ മേഖലയിൽ നിന്നാണ് ഏറ്റവുമധികം കളക്ഷൻ ലഭിച്ചത്. ഇതിനു മുമ്പുളള റെക്കോർഡ് കളക്ഷൻ 8,48,36956 ആയിരുന്നു. അതേസമയം കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് മാറ്റി. നവീകരിച്ച ബുക്കിങ് സംവിധാനമാണ് ഇപ്പോൾ ഉള്ളത്. ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുളള ലിങ്ക് ടിക്കറ്റ് സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുള്ളത്. ഇനി http://onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയാം.
