Times Kerala

കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി പഴയ കാക്കി യൂണിഫോം; ഉത്തരവിറങ്ങി
 

 
കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി പഴയ കാക്കി യൂണിഫോം; ഉത്തരവിറങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പഴയ കാക്കി നിരത്തിലേക്ക് തിരിച്ചുവരുന്നു. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യം ഉന്നയിച്ചത്.

യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറുകയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റും ഹാഫ് സ്ലീവുമുള്ള ഷർട്ടും , വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലെ ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും പുതിയ വേഷം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.  

Related Topics

Share this story