

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സിയുടെ കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ടു പോലും രക്ഷയില്ല. (KSRTC control room officials gets transfer)
ആരും ഫോൺ എടുക്കാതെ വന്നു. എടുത്തിട്ടോ, മറുപടിയുമില്ല. ഇതോടെ മന്ത്രി ഉടനടി നടപടിയെടുത്തു. ഒൻപത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം കെ എസ് ആർ ടി സി ഷെഫ് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് വിളിച്ചത്. ഉടൻ തന്നെ സി എം ഡി ഉത്തരവും ഇറക്കി.