കെ.എസ്.ആർ.ടി.സി ഓട്ടോറിക്ഷകൾ വാങ്ങുന്നു, ഫീഡർ സർവ്വീസുകൾ തുടങ്ങുമെന്ന് മന്ത്രി

auto
 തിരുവനന്തപുരം:തലസ്ഥാന ന​ഗരത്തില്‍ കെഎസ്‌ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസ് തുടങ്ങുന്നതിനായി 30 ഇലക്‌ട്രിക് ഓട്ടോകള്‍ കെടിഡിഎഫ്സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു.  തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ്‌ സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഫീഡര്‍ സര്‍വീസുകള്‍. 500 ഇലക്‌ട്രിക് ഓട്ടോകള്‍ രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വാങ്ങും. മൂന്നാം ഘട്ടത്തില്‍ ഇലക്‌ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതി ബസുകള്‍ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.

Share this story